സുജീഷിന്റെ കവിതകൾ

നിഴലുകൾ

വഴിവിളക്കിൻ കീഴെ
തന്റെതന്നെ നിഴൽ വിരിച്ചതിന്മേൽ
കിടന്നുറങ്ങുന്നുണ്ടൊരാൾ

കവിത വായിക്കാം

ശേഷം

തുറന്നുകിടക്കും ജനൽ
കടത്തിവിടും വെയിൽ
വരച്ചിടുകയാണു അകചുവരിൽ
വരുംവഴി മുന്നിൽപ്പെട്ട
ഇലയില്ലാ ചില്ലതൻ നിഴൽ

കവിത വായിക്കാം

ശേഷം 2

അയാൾ അയാൾക്കുതന്നെ
എന്നുമെഴുതാറുണ്ടായിരുന്ന
കത്തുപോലെ പതിവായ്
വാതിൽപ്പടിവരെ വന്നെ
ത്തിനോക്കുന്നുണ്ട് വെയിൽ.

കവിത വായിക്കാം

യാതൊന്നും ചെയ്യാനില്ലാതെ

കമിതാക്കളെഴുന്നേറ്റു പോകെ
ചുളിഞ്ഞുകിടക്കും
കിടക്കവിരി പോലെ
ചുക്കിചുളിഞ്ഞ മുഖം കാണേ
എത്രയെത്ര പെണ്ണുങ്ങൾ
ചുംബിച്ചാതാണീ മുഖത്തെന്നോർത്ത്
പല്ലില്ലാമോണകാട്ടി ചിരിക്കും.

കവിത വായിക്കാം

കാരണം

പറന്നുയർന്ന കിളികൾ
ഇളക്കിവിട്ട ചില്ലയിൽ നിന്നും
ഞെട്ടറ്റു വീണൊരില
താഴേ നിൽക്കും ചില്ലയൊന്നിൽ
തങ്ങി നിൽക്കുന്നു

കവിത വായിക്കാം

പോകുംവഴി

വഴിവരച്ചുപോകും വിമാനം
പോയവഴി മായും
വാനിലെന്നപോലെ
വേനലിൽ പന്തുകളിക്കെത്തും
കുട്ടികളുണ്ടാക്കും മൈതാനത്തു
കാണാതാകും വഴി

കവിത വായിക്കാം

അതേ വെയിൽ

വെയിൽ മായുമ്പോൾ
ഇരുട്ടെന്നു മൊഴിമാറ്റം ചെയ്യപ്പെട്ട
രാത്രിയുടെ നിഴലിൽ
അതേമരം, ഒറ്റയ്ക്ക്.

കവിത വായിക്കാം

വെയിൽ

ഇല്ല, കുടിച്ചിരിക്കില്ല
വെയിൽ കുടിച്ചിടത്തോളം
വെള്ളമാരും

കവിത വായിക്കാം

Contact