Sujeesh — Malayalam Poet, Translator, Essayist

Sujeesh

Sujeesh
Sujeesh
Malayalam Poet, Translator, Editor, and Essayist

Sujeesh (b. July 21, 1992) is a Malayalam poet, translator, editor, and essayist, widely recognised for his philosophically nuanced and stylistically lucid poetry. His debut collection, Veyilum Nizhalum Mattu Kavithakalum, received critical acclaim. His work has been translated into multiple languages, including English, Tamil, and Kannada, extending its resonance across linguistic and cultural boundaries.

Sujeesh has received the Sachy Kavitha Puraskaram and the Malayalanatu Carnivel Yuvakavitha Award. His debut collection was also shortlisted for prestigious honours such as the Kerala Sahitya Akademi Yuva Kavitha Award, marking him as one of the most promising voices in contemporary Malayalam poetry.

Deeply committed to cultural exchange and literary dialogue, Sujeesh curates a world poetry translation project that introduces international poetic voices to Malayali readers. His essays on poetry, reading, and culture present poetry as both a philosophical inquiry and an aesthetic mode of living.

Based in Kochi, Kerala, Sujeesh continues to engage with literature not only as a creative act but also as a means of fostering thought, awareness, and dialogue in the contemporary world.

Sujeesh
സുജീഷ്
മലയാള കവി, പരിഭാഷകൻ, ലേഖകൻ, എഡിറ്റർ.

സുജീഷ് (ജനനം: ജൂലൈ 21, 1992) മലയാളത്തിലെ പുതുതലമുറ കവികളിൽ ഒരാളാണ്. കവിതയുടെ രചനാതന്ത്രം, വായന, സംസ്കാരം എന്നിവയെ സംബന്ധിച്ച ലേഖനങ്ങളിലൂടെയും വിവിധ ഭാഷകളിൽ നിന്നുള്ള ലോകകവിതകളുടെ മലയാള പരിഭാഷകളിലൂടെയും ശ്രദ്ധേയനായ സുജീഷിൻ്റെ 'വെയിലും നിഴലും മറ്റു കവിതകളും' എന്ന കവിതാസമാഹാരത്തിന് സച്ചി കവിതാപുരസ്കാരം, മലയാളനാട്-കാർണിവൽ യുവകവിത പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ യുവകവിത അവാർഡ് അടക്കം നിരവധി ശ്രദ്ധേയ പുരസ്കാരങ്ങളുടെ ചുരുക്കപ്പട്ടികയിലും പുസ്തകം ഇടംപിടിക്കുകയുണ്ടായി. സുജീഷിൻ്റെ കവിതകൾ ഇംഗ്ലീഷ്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.

'വെയിലും നിഴലും മറ്റു കവിതകളും' എന്ന സമാഹാരത്തിൻ്റെ കവിതകളെ ഒ.പി. സുരേഷ് പി.പി. രാമചന്ദ്രൻ, സന്തോഷ് മാനിച്ചേരി എന്നിവരടങ്ങിയ ജ്യൂറി ഇങ്ങനെ വിലയിരുത്തുന്നു:"രൂപകങ്ങളുടെ സമർത്ഥമായ വിന്യസനമാണ് സുജീഷിന്റെ കവിത. ശ്രദ്ധാപൂർവം നടത്തുന്ന കൊത്തുപണിയെ അനുസ്മരിപ്പിക്കുന്ന ഈ കവിത, ശൈലീകൃതമായ വാങ്മയങ്ങളിലൂടെ കാവ്യാനുഭവം രൂപപ്പെടുത്തുന്നു. ഭാഷയിൽ അച്ചടക്കത്തോടെ നിർവ്വഹിക്കുന്ന ഒരു പ്രവൃത്തിയായി കവിതയെഴുത്തിനെ ഈ കവിതകളിൽ നിർവ്വചിക്കുന്നതായി കാണാം. വൈദഗ്‌ധ്യം വേണ്ടുന്ന ഒരു പ്രവൃത്തിയാണ് അത്. ഈയർത്ഥത്തിൽ 'വെയിലും നിഴലും മറ്റു കവിതകളും' എന്ന സമാഹാരം കാലികകവിതകളിൽ വേറിട്ട ഒരു ഭാവുകത്വം രൂപപ്പെടുത്തുന്നു. പുതിയ കവിതകളിലെ വൈവിധ്യമാർന്ന ആവിഷ്കാരരീതികളിലൊന്നായി സുജീഷിന്റെ കവിതാരീതിയെ അടയാളപ്പെടുത്താവുന്നതാണ്. സവിശേഷമായ സാംസ്കാരികഭാവമല്ല, സാർവ്വലൗകികതയാണ് ഈ കവിതകളിൽ കാണാനാവുന്നത്. കുറച്ചു വാക്കുകളിലൂടെ സൗന്ദര്യത്തിന്റെ ഗഹനമായ അലകളെ സൃഷ്ടിക്കുന്ന മിടുക്ക് ഈ കവിതകൾക്കുണ്ട്. വാക്കുകളെ ശ്രദ്ധാപൂർവ്വം വിന്യസിച്ചു കൊണ്ട് ഈ കവി നിർവ്വഹിക്കുന്ന എഴുത്തുപണിക്ക് ഭാഷയിൽ പുതുക്കമുണ്ടാക്കാൻ കഴിയുന്നു "