വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഇക്കാലത്ത് നിങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ എഴുത്തുകളും ലോകത്ത് എവിടെയും ലഭ്യമാകേണ്ടതുണ്ട്. സ്മാർട്ട്ഫോൺ അടക്കം വിവിധ ഡിവൈസുകൾക്ക് അനുയോജ്യമായ സർച്ചിൻ എഞ്ചിൻ ഒപ്റ്റിമൈസഡ് ആയ വെബ്സൈറ്റുകൾ നിർമ്മിച്ചു നൽകുന്നു.
അച്ചടിയിലാകട്ടെ ഇ-ബുക്കുകളായിട്ടാകട്ടെ പുസ്തക പ്രസിദ്ധീകരണം ഇപ്പോൾ എഴുത്തുകാരന് ഒട്ടും ചിലവില്ലാത്ത കാര്യമാണ്. മുതൽ മുടക്കില്ലാതെ ഉയർന്ന നിലവാരത്തിൽ എങ്ങനെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സമീപിക്കാം.
സാഹിത്യ/സാഹിത്യേതരമായ രചനകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്തു കൊടുക്കുന്നു.
വിവിധ വിഷയങ്ങളിൽ വിവിധ ഉറവിടങ്ങളെ ആശ്രയിച്ച് മലയാളത്തിൽ ലേഖനങ്ങൾ എഴുതി കൊടുക്കുന്നു.
പ്രതിഭയില്ലാത്തവരായി ആരുമില്ല, എഴുതിത്തെളിയുന്നതിലാണു ഓരോ എഴുത്തുകാരനും ശ്രദ്ധയൂന്നേണ്ടത്. വായനയും വിമർശനാത്മകമായ സമീപനവും ഓരോ എഴുത്തുകാരനും മെച്ചപ്പെട്ട എഴുത്തുകാരനാകാൻ അനിവാര്യമാണ്. അതിനു സഹായകമായ രീതിയിലുള്ള ആശയവിനിമയം ലഭ്യമാക്കുന്നു.
