എന്താണ് തിരയേണ്ടത്?

Wednesday, 10 June 2020

തെരുവ് ― ഒക്റ്റാവിയോ പാസ്

ഒക്റ്റാവിയോ പാസ്സിന്റെ The Street എന്ന കവിതയുടെ മലയാള പരിഭാഷ
ഒക്റ്റാവിയോ പാസ്
ഒക്റ്റാവിയോ പാസ്

നീണ്ടു,നിശബ്ദമായിക്കിടക്കും തെരുവ്.
ഇരുട്ടിൽ തപ്പിത്തടഞ്ഞുനടക്കുന്നു ഞാൻ,
കല്ലുകൾക്കും കരിയിലകൾക്കും മുകളിലൂടെ
വീണും എഴുന്നേറ്റുമുള്ള അന്ധമാം നടത്തം.

എനിക്കുപുറകെ മറ്റാരോ നടക്കുന്നുണ്ട്:
ഞാൻ നിൽക്കുമ്പോൾ, ആയാൾ നിൽക്കുന്നു
ഞാനോടുമ്പോൾ അയാളുമോടുന്നു.
ഞാൻ തിരിഞ്ഞുനോക്കുമ്പോൾ: ആരുമില്ല.

എല്ലാം ഇരുണ്ടു കിടക്കുന്നു, പുറത്തേക്കോ
വഴിയുമില്ല. ഓരോ മുക്കിലും മൂലയിലും
ചെന്നെത്തിതിരിയുന്ന ഞാൻ
തിരിച്ച് തെരുവിൽതന്നെ വന്നെത്തുന്നു,

അവിടെ എന്നെയാരും കാക്കുന്നില്ല, പിന്തുടരുന്നില്ല.
തപ്പിത്തടഞ്ഞു വീണും എഴുന്നേറ്റും നടക്കുന്ന
ഒരാളെ ഞാനവിടെ പിന്തുടരുന്നു,
എന്നെകാണവെ അയാൾ പറയുന്നു: ആരുമില്ല.

The Street by Octavio Paz
Share:  
കവിതകളും പരിഭാഷകളും ഉൾക്കൊള്ളുന്ന ഈ ഇടത്തിൻ്റെ നിലനിൽപ്പിനായി വായനക്കാരും സുഹൃത്തുക്കളുമായ നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്. ചെറുതോ വലുതോ ആകട്ടെ നിങ്ങൾ നൽകുന്ന സാമ്പത്തിക പിന്തുണ ഈ സംരംഭത്തിനു നിൽനിൽക്കാനുള്ള ഇന്ധനമാണ്.

കവിതകൾ →

തരം